മിന്നൽ പ്രളയത്തിൽ തകർന്ന കടപുഴ പാലം പുനർ നിർമ്മിക്കുന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ. പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലാണ് പ്രസ്തുത പാലം സ്ഥിതി ചെയ്തിരുന്നത്. 2021 ഒക്ടോബർ മാസം പതിനാറാം തീയതി ഉണ്ടായ മിന്നൽ പ്രളയത്തിൽ പാലം തകർന്നു വീഴുകയായിരുന്നു.

മൂന്നിലവ് പഞ്ചായത്തിലെ മേച്ചാൽ, കടപുഴ, വാളകം പ്രദേശത്തുള്ള 300 ഓളം കുടുംബങ്ങളാണ് ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത്. പാലം നശിച്ചതോടെ വിദ്യാർഥികൾ അടക്കം 18 കിലോമീറ്റർ സഞ്ചരിച്ചാണ് അവരുടെ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പിഡബ്ല്യുഡിക്ക് കൈമാറിയ പാലമാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങളുടെ ദുരിതം മുന്നിൽ കണ്ട മാണി സി കാപ്പൻ എംഎൽഎ തന്റെ ഒരു വർഷത്തെ മുഴുവൻ ആസ്ഥിതി വികസന ഫണ്ടും പാലം പുനർ നിർമ്മിതിക്കായി വകയിരുത്തിയിരുന്നു. എന്നാൽ ചില സാങ്കേതികത്വങ്ങൾ നിരത്തി പിഡബ്ല്യുഡി കാലം നിർമ്മാണം മനപ്പൂർവ്വം വൈകിക്കുകയാണ് ചെയ്തത്. ഇതോടെ ജോസ് കെ മാണിക്ക് വേണ്ടി യുഡിഎഫ് എംഎൽഎയെ മോശക്കാരൻ ആക്കുവാൻ പിഡബ്ല്യുഡി വകുപ്പ് ഒത്താശ ചെയ്യുകയാണെന്ന രാഷ്ട്രീയ ആരോപണവും ഉയർന്നിരുന്നു.

മൂന്നിലവ് സ്വദേശിനിയായ റോസമ്മ തോമസ് കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിൽ പിഡബ്ല്യുഡിക്കെതിരെ ഹർജി ഫയൽ ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, പഞ്ചായത്തിനോടും, pwd യോടും മറുപടി നൽകാൻ ആവശ്യപ്പെട്ടു. തങ്ങളുടെ പക്കൽ fund ഇല്ല എന്നും റോഡും പാലവും 2022 ഇൽ തന്നെ , pwd ക്ക് തിരിച്ചു നൽകിയതാണ് എന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. soil investigation റിപ്പോർട്ട് ഉടനടി design wing നു നൽകും എന്നും design ലഭ്യമായാൽ, എസ്റ്റിമേറ്റ് തയ്യാർ ആക്കി administrative sanction വേണ്ടി സമർപ്പിക്കും എന്നായിരുന്നു pwd നിലപാട്.

എന്നാൽ എന്ത് കൊണ്ട് കാല താമസം വരുന്നു എന്നും സർക്കാരിന് പാലം പണിയാൻ ഉദ്ദേശം ഉണ്ടോ എന്നും സർക്കാർ അഭിഭാഷകനോട് കോടതി ആരാഞ്ഞു. തുടർന്ന് അടുത്ത അവധിക്ക് കേസ് പരിഗണിക്കുമ്പോൾ കൃത്യമായ മറുപടി നൽകണം എന്ന നിർദ്ദേശവും നൽകി. ഹർജി 2 ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസാണ് കേസ് പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക