താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയതിൻറെ പേരില്‍ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മർദ്ദിച്ചത്.
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കൻ തീർന്നുപോയെന്ന് ജീവനക്കാർ അറിയച്ചു. ഇതിൻറെ പേരില്‍ തർക്കം നടക്കുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന് ഹോട്ടലുകാരെ തല്ലി അക്രമികൾരാത്രി 12 മണിക്ക് ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന് താമരശ്ശേരിയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും മർദ്ധനം: വീഡിയോ
Posted by Kerala Speaks Online on Monday, February 10, 2025
സംഘർഷത്തില്‍ പരിക്കേറ്റ കട ഉടമയായ പൂനൂർ നല്ലിക്കല്‍ സഈദിനെയും ജീവനക്കാരനായ മെഹദി ആലത്തിനേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സനല്‍കി. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















