ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയത്തിന്റെ ആഘാതത്തിലാണ് ആപ്പും , കോണ്‍ഗ്രസും . ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദിലും കാവി പതാക ഉയർന്നു കഴിഞ്ഞു.

ബിജെപിയുടെ മോഹൻ സിംഗ് ബിഷ്താണ് ഈ സീറ്റില്‍ വിജയിച്ചത് .എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം തന്നെ പ്രദേശത്തിന്റെ പേര് ഉടൻ തന്നെ ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുസ്തഫാബാദില്‍ 39.5 ശതമാനം മുസ്ലീങ്ങളാണുള്ളത്. 2020-ലെ കലാപം ഏറ്റവും കൂടുതല്‍ ബാധിച്ച വടക്കുകിഴക്കൻ ഡല്‍ഹിയിലെ സീറ്റാണ് മുസ്തഫാബാദ്. 53 പേർക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക