ബിഹാറിലെ നവാഡയില്‍ വിവാഹ ചടങ്ങിനിടയില്‍ വരൻ വധുവിനെ തല്ലി. പിന്നാലെ പൊലീസുകാരനായ വരന് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് പുറത്ത് വന്നത്.ആദ്യത്തേതില്‍ ഇരുവരും പൂമാല ചാ‌‍ർത്തിയിരിക്കുന്നതായി കാണാം.

ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന വിവാഹ ചടങ്ങിനിടയില്‍ തുടർച്ചയായി വരനും വധുവും തർക്കിക്കുന്നതായി ആദ്യ വീഡിയോയില്‍ കാണാം. പിന്നാലെ രണ്ടാമത്തെ വീ‍ഡിയോയില്‍ ക്ഷേത്രത്തിന്റെ പുറത്ത് വെച്ച്‌ ഇയാള്‍ വധുവിനെ അടിച്ചു നിലത്തിടുന്നതായി കാണാൻ സാധിക്കും. ഇതിനിടയില്‍ ചുറ്റുമുള്ളവർ വരനെതിരെ സംസാരിക്കുന്നതും മറ്റൊരു പെണ്‍കുട്ടി പ്രശ്നത്തിനിടയില്‍ ഇടപ്പെടുന്നതായും കാണാം. ഈ പെണ്‍കുട്ടി വീണ്ടും വധുവിനെ അടിക്കാനെത്തുന്ന വരനെ തടയുന്നതും ഇയാള്‍ക്ക് നേരെ ദേഷ്യപ്പെടുന്നതായും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ വരനെതിരെ പരാതി നല്‍കി. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സസപെൻഡ് ചെയ്യുകയായിരുന്നു. അതേ സമയം, പുറത്ത് വന്ന വീഡിയോ കണ്ട് നിരവധിപേരാണ് പൊലീസുകാരനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക