റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ഓട്ടോ ടാക്‌സി ഇടിച്ച്‌ യുവതി മരിച്ചു. നടവരമ്ബ് ചെറപറമ്ബില്‍ വീട്ടില്‍ മനോജിന്‍റെ ഭാര്യ ലക്ഷ്മി(40) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ നടവരമ്ബ് സെന്‍ററില്‍ വച്ചാണ് അപകടം. ഇരിങ്ങാലക്കുടയില്‍ നിന്ന് വെള്ളാങ്കല്ലൂരിലേക്കു പോകുകയായിരുന്ന ഓട്ടോ ടാക്‌സിയാണ് അപകടത്തില്‍പെട്ടത്.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനു വേണ്ടി കടയിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ ഓട്ടോ ടാക്‌സി ലക്ഷ്മിയെ ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് ഓട്ടോ നിന്നത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ലക്ഷ്മി മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്‌കാരം ഇന്ന് മൂന്നിന്. വെള്ളാങ്കല്ലൂര്‍ പരേതനായ അംബുജാക്ഷന്‍റെ മകളാണ്. ഭര്‍ത്താവ് മനോജ് വിദേശത്താണ്. മക്കള്‍: പ്രയാഗ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി), പ്രഗ്യാന്‍ (എല്‍കെജി വിദ്യാര്‍ഥി). ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക