കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകൻ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു.അന്ത്യാളം സ്വദേശി നിർമല (60) മരുമകൻ മനോജ്‌ (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് മനോജ്‌ നിർമ്മലയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനോജ്‌ സ്ഥിരമായി വീട്ടില്‍ വന്ന് ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കൊല്ലപ്പെട്ട നിർമലയുടെ ഭർത്താവിന്‍റെ അമ്മ കമലാക്ഷി പറഞ്ഞു. ഇന്നലെ മനോജ്‌ കൊല്ലും എന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളില്‍ വെച്ചാണ് തീ കൊളുത്തിയത്. മനോജിന് ഭാര്യയെ സംശയമായിരുന്നുവെന്നും ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാൻ കാരണംമെന്നും കമലാക്ഷി പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക