കർണാടകയില്‍ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് (19) മരിച്ചത്.സഹപാഠികളാണ് അനാമികയെ മുറിക്കുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവർ വിവരം കോളേജ് അധികൃതരെയും ഹരോഹളളി പൊലീസിനെയും അറിയിക്കുകയായിരുന്നു.കഴിഞ്ഞ വർഷമാണ് അനാമിക കോളേജില്‍ ചേർന്നത്. മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസും കോളേജ് അധികൃതരും മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ കർണാടകയില്‍ നിരവധി നഴ്സിംഗ് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തത് വലിയ ചർച്ചയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















