പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഇന്നത്തെ കാലത്ത് മിക്ക പരസ്യ ചിത്രങ്ങളുടെയും ലക്ഷ്യം. ഇത്തരത്തിൽ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ പരസ്യങ്ങൾ ആണ് പല വ്യാപാര സ്ഥാപനങ്ങളുടെയും വിജയത്തിന് പിന്നിലെ മുഖ്യഘടകം. സ്ഥാപന ഉടമകൾ അടക്കം പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറുകയും ആണ്.
പരമാവധി വ്യത്യസ്തത കൊണ്ടുവന്ന് തങ്ങളുടെ പരസ്യങ്ങളെ ആകർഷകമാക്കാൻ ആണ് എല്ലാ ബ്രാൻഡുകളും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ഒരു ശ്രദ്ധേയ പരസ്യമാണ് കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ശീമാട്ടി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ ശീമാട്ടിയുടെ ഉടമ ബീന കണ്ണനും പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
പട്ടുസാരിയുടെ പരസ്യം ഗുസ്തി പശ്ചാത്തലത്തിൽ
ശീമാട്ടിയുടെ മുഖമുദ്ര അവരുടെ പട്ടുസാരി ശേഖരമാണ്. അതുകൊണ്ടുതന്നെ പട്ടുസാരിയുടെ പരസ്യങ്ങൾ ആണ് ശീമാട്ടി കൂടുതലും ചെയ്യുന്നത്. ഇത്തവണ വ്യത്യസ്തമായ രീതിയിൽ ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് പട്ടുസാരിയുടെ പരസ്യങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബീന കണ്ണനോടൊപ്പം എത്തുന്ന പട്ടുസാരി അണിഞ്ഞ ഗുസ്തി വനിതാ താരങ്ങൾ രാജസ്ഥാനിലെ പുരുഷ ഗുസ്തി താരങ്ങളെ മലർത്തിയടിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ശീമാട്ടിയുടെ പാൻ ഇന്ത്യ പരസ്യം എന്ന ആമുഖത്തോടെയാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പരസ്യ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വൈറലാകുന്ന പരസ്യ വീഡിയോ ചുവടെ കാണാം.

















