യാത്രകളില്‍ സാധനങ്ങള്‍ മറന്നുവെയ്ക്കുന്നത് സാധരാമാണ്. ബാഗും പേഴസും കുടയും എന്നിങ്ങനെ പോകും ലിസ്റ്റ്.ചില സാധനങ്ങളെല്ലും നമുത്ത തിരിച്ച്‌ കിട്ടും. ചില സാധനങ്ങള്‍ അവകാശികളെ കാത്ത് എവിടെയെങ്കിലും ഉണ്ടാവും. ഇപ്പോള്‍ കൊച്ചി മെട്രോയില്‍ യാത്രക്കാർ മറന്നുവെച്ച സാധനങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.

കൊച്ചി മെട്രോയുടെ സ്റ്റേഷനില്‍ നിന്നും ട്രെയിനുകളില്‍ നിന്നുമാണ് യാത്രക്കാരുടെ 1565 സാധനങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റ‍് അറിയിച്ചു (കെ എം ആർ എല്‍) അറിയിച്ചു. കുടകള്‍, ആഭരണങ്ങള്‍, ഹെല്‍മെറ്റ്, വാച്ചുകള്‍, ബാഗുകള്‍ തുടങ്ങിയ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ലഭിച്ചത് കുടകളാണ്. 766 കുടകളാണ് ലഭിച്ചത്. രണ്ടാമതായി ലഭിച്ചത് ആഭരണങ്ങളാണ് 124 എണ്ണമാണ് ലഭിച്ചത്. ഹെല്‍മെറ്റ് ( 103 ), ഇലക്‌ട്രോണിക് സാധനങ്ങള്‍ ( 70 , വാച്ച്‌ ( 61 ), ബാഗ് ( 54 ) എന്നിങ്ങനെ നീളുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇങ്ങനെ ലഭിച്ച സാധനങ്ങളില്‍ 123 എണ്ണം ഉടമകള്‍ക്ക് തിരിച്ച്‌ നല്‍കി. 1442 എണ്ണം ഉടമകള്‍ ആരും വരാത്തതിനെ തുടർന്ന് കെ എം ആർ എല്ലിന്റെ കൈവശമുണ്ട്. യാത്രക്കാർക്ക് മെട്രോയില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുന്നതിന് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെല്‍ പ്രവർത്തിക്കുന്നുണ്ട്.ട്രെയിനുകളില്‍ നിന്നും മെട്രോ ട്രെയിനുകളില്‍ നിന്നും ലഭിക്കുന്ന സാധനങ്ങള്‍ ജീവനക്കാർ സ്റ്റേഷൻ കണ്‍ട്രോളറെയാണ് ആദ്യം ഏല്‍പ്പിക്കുക.

ലഭിച്ച സാധനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഈ സെല്ലിന്റെ ഡാറ്റാ ബേസിലേക്ക് മാറ്റും. ഇവ പിന്നീട് പൊതുജനങ്ങള്‍ക്കായി കെ എം ആർ എല്ലിൻ‌റെ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.ലഭിച്ച 766 കുടകളില്‍ 30 എണ്ണം ഉടമകള്‍ക്ക് തിരിച്ചുനല്‍കി. 94 ഹെല്‍മെറ്റുകള്‍, 113 സ്വർണം – വെള്ളി ആഭരണങ്ങ, 63 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, 60 കണ്ണടകള്‍, 57 വാച്ചുകള്‍ എന്നിവ ഈ സെല്ലിന്റെ കൈവശമുണ്ട്. മറന്നുവെച്ച പണവും യാത്രക്കാർക്ക് തിരിച്ച്‌ നല്‍കിയിട്ടുണ്ട്. ഏഴ് യാത്രക്കാർക്ക് 12250 രൂപയാണ് ഇതുവരെ മടക്കിനല്‍കിയത്. 71757 രൂപ ഇപ്പോഴും അവകാശികളില്ലാതെ സെല്ലില്‍ സൂക്ഷിച്ചിട്ടുണ്ട്. ലഭിച്ച 17 മൊബൈല്‍ ഫോണില്‍ നിന്ന് 10 എണ്ണം ഉടമകള്‍ക്ക് തിരിച്ച്‌ നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക