അരുവിക്കര മുണ്ടേലയില്‍ യുവാവ് ഊഞ്ഞാല്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തൻ വീട്ടില്‍ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയില്‍ കാണുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.സിന്ധുകുമാർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. കേബിള്‍ ടിവി ജീവനക്കാരനാണ്.സംഭവത്തില്‍ അരുവിക്കര പോലീസ് കേസ് എടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഊഞ്ഞാലില്‍ ആടിക്കൊണ്ട് ഇരിക്കവേ അബദ്ധത്തില്‍ കയർ കുരുങ്ങി മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















