കൊച്ചി തിരുവാണിയൂർ ഗ്ലോബല്‍ സ്കൂളിലെ റാഗിങ്ങില്‍ മനംനൊന്ത് ജീവനൊടുക്കിയ മിഹിറിനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ സ്കൂളിൻ്റെ ശ്രമം.മിഹിറിനും കുടുംബത്തിനും എതിരെ ഗ്ലോബല്‍ സ്കൂള്‍ പ്രതികാര നടപടിയില്‍ ദുഃസൂചനകളോടെ വാർത്ത കുറിപ്പ് പുറത്തിറക്കി.
വാർത്താക്കുറിപ്പില്‍ മിഹിർ പെണ്‍കുട്ടികളെ ആക്രമിക്കുന്ന കുഴപ്പക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുകയാണ് സ്കൂള്‍. മിഹിറിൻ്റെ കുടുംബത്തിൻ്റെ സ്വകാര്യതയും വാർത്താക്കുറിപില്‍ അപകീർത്തിപ്പെടുത്താനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഹിർ പഠിച്ച ഇൻ്റർനാഷണല്‍ സ്കൂളിന് എൻഒസി ഇല്ലെന്ന് സ്കൂള്‍ തന്നെ വാർത്തകുറിപ്പില്‍ സമ്മതിക്കുന്നു. സ്കൂള്‍ പ്രവർത്തനം ആരംഭിച്ച് വർഷങ്ങള്‍ പിന്നിട്ടിട്ടും എൻഒസി ഇല്ല. സ്കൂള്‍ എൻഒസി അപേക്ഷിച്ചിട്ട് മാത്രമേ ഉള്ളെന്നും വാർത്തകുറിപ്പില്‍ പറയുന്നുണ്ട്.
മിഹിർ ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മിഹിർ റാഗിങ്ങിന് ഇരയായതായി കണ്ടെത്തല്‍. കാക്കനാട്ടെ ജംസ് സ്കൂളിലെ പ്രിൻസിപ്പല്‍ മിഹിറിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പ്രിൻസിപ്പിലനിനെതിരെ ഇത്തരമൊരു ആരോപണം ഉയർന്നതിന് പിന്നാലൊണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മിഹിർ ബ്ലാക്ക് മെയിലിനും റാഗിങിനും ഇരയായെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ചോദിച്ച പല ചോദ്യങ്ങള്‍ക്കും പ്രിൻസിപ്പലിന് ഉത്തരമുണ്ടായില്ല. എഞ്ചിനിയറിങ് പഠിച്ചവരും ഫുഡ് ആൻഡ് സേഫ്റ്റി പഠിച്ചവരൊക്കെയാണ് സ്കൂളില്‍ അധ്യാപകരായി ജോലി ചെയ്യുന്നത്. കൂടാതെ ജംസ് ഗ്ലോബല്‍ സ്കൂളുകളും, ഗ്ലോബല്‍ പബ്ലിക് സ്കൂളിനും പ്രവർത്തിക്കുന്നതിന് ആവശ്യമായ എൻഒസി പോലും ഇല്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്കൂളുകള്‍ അടച്ചു പൂട്ടാൻ സാർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഡയറക്ടർ അറിയിച്ചു.
മിഹിറിൻ്റെ മരണ ശേഷവും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നുവെന്നുമുള്ള ആരോപണം ശരിയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. സ്കൂളില്‍ നടക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള തുറന്നു പറച്ചിലുകള്‍ സ്കള്‍ അധികൃതർ വിലക്കിയിരുന്നു. പരസ്യമായി വെളിപ്പെടുത്തല്‍ നടത്താനൊരുങ്ങിയ കുട്ടിയെ സ്കൂളിലെ കൗണ്‍സിലർ തന്നെ വിലക്കിയിരുന്നു. രക്ഷിക്കാൻ വേണ്ടിയാണ് മിഹിറിനെ ഒറ്റക്കിരുത്തിയതെന്ന വിചിത്ര വാദമാണ് പ്രിൻസിപ്പല്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. സ്കൂള്‍ അധികൃതർക്ക് എല്ലാമറിയാമായിരുന്നുവെന്നും, അവർ അതൊക്കെ മറച്ചുവയ്ക്കുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

















