ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രബജറ്റില്‍ ബീഹാറിന് വമ്ബന്‍ പ്രഖ്യാപനങ്ങള്‍. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ജെ.ഡിയുവിനെ സന്തോഷിപ്പിക്കാനാണ് ഇത്രയും പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 58,900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പുറമെയാണിത്.

എന്നാല്‍ മറ്റൊരു പ്രധാന ഘടകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാപ്രദേശിന് പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. വിഴിഞ്ഞം അടക്കമുള്ള വമ്ബന്‍ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് ഇക്കുറിയും നിരാശയാണ്.അതേസമയം, എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയെ കൈവിട്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ബജറ്റില്‍ 50,475 കോടി രൂപയുടെ പദ്ധതികളാണ് ആന്ധ്രക്ക് വേണ്ടി നീക്കിവച്ചത്. ഇക്കുറി വലിയ പദ്ധതികളൊന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസംഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. 16 എം.പിമാരാണ് ടി.ഡി.പിക്കുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക