ബ്രഹ്മാണ്ഡ ചിത്രം എമ്ബുരാൻ പുറത്തിറങ്ങാൻ ഇനി ശേഷിക്കുന്നത് മൂന്ന് ദിനങ്ങള്‍ മാത്രം. ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയും ആരവത്തോടെയുമാണ് എമ്ബുരാൻ റീലിസിനായി കാത്തിരിക്കുന്നത്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്ബുരാൻ.
ഒപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം ബോളിവുഡിലെയും ഹോളിവുഡിലെയും വമ്ബൻ താരനിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്.
-->
ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ വിശേഷങ്ങളുമായാണ് ശ്രീഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലൻ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെയ്ത സിനിമ പ്രതിസന്ധിയിലാകരുതെന്ന് തനിക്ക് തോന്നിയിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ട്വൻ്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിൻ്റെ ബജറ്റിനെക്കുറിച്ചുള്ള സൂചനകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 180 കോടി ചെലവഴിച്ച ചിത്രം ഒരിക്കലും നിന്നു പോകാൻ പാടില്ലെന്നും മലയാള ചരിത്രത്തിലെ ആദ്യ ഐമാക്സ് ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മാണത്തില്‍ പങ്കാളിയാകണമെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ആവശ്യപ്പെട്ടത്. ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചത് മോഹൻലാലാണ്. മോഹൻലാലുമായി 40 വർഷത്തെ അടുത്ത ബന്ധമാണെനിക്കുള്ളത്. അതിനാല്‍ ചിത്രത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ആദ്യം വിളിച്ചതും അദ്ദേഹം തന്നെയാണ്. പിന്നീട് ആൻ്റണിയും വിളിച്ചു. അതുകൊണ്ടാണ് കോടികളുടെ ചിത്രം താൻ ഏറ്റെടുത്തതെന്നും ഗോഗുലം ഗോപാലൻ പറഞ്ഞു.
എമ്ബുരാൻ വൻ വിജയമായാലേ ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ എന്ന് സംവിധായകൻ പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. മൂന്നാം ഭാഗം ഇതിലും വലിയ സിനിമയാണ്. എമ്ബുരാൻ്റെ ബജറ്റ് 150 കോടിയാണെന്ന വാർത്തകള്‍ കളവാണെന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്ബുരാൻ നിർമ്മിച്ചിരിക്കുന്നത്.
ദീപക് ദേവിൻ്റെ മികവിലാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുമ്ബോള്‍ എഡിറ്റിംഗ് അഖിലേഷ് മോഹൻ നിർവഹിക്കുന്നു. ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും. ഐമാക്സില്‍ ഉള്‍പ്പെടെയാണ് സിനിമ റിലീസ് ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക