ഒൻപതാം ക്ലാസ് വിദ്യാർഥി ഫ്ലാറ്റില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് സ്കൂള്‍ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി.വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകള്‍ പോലീസ് പോലീസ് ശേഖരിക്കും.മിഹിറിന്റെ മരണത്തിന് പിന്നാലെ ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരില്‍ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടിരുന്നു.

മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച്‌ സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പേജില്‍ നിന്ന് ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ പോലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പോലീസ് കത്തയച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും. ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മിഹിർ ജീവനൊടുക്കിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.

തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദിനെ (15) ജനുവരി 15 നാണ് ഫ്ലാറ്റില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപാഠികളുടെ ക്രൂര റാഗിങ് മൂലമാണ് മകൻ മരിക്കാനിടയായത് എന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ മാതാവ് സമൂഹിക മാധ്യമത്തില്‍ കുറിപ്പും ഇട്ടിരുന്നു.

അതേസമയം, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതർ വ്യക്തമാക്കി. സി.സി.ടി.വി. ദൃശ്യങ്ങളും രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും സ്കൂള്‍ അധികൃതർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക