29 വർഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം അറസ്റ്റില്‍. 69 കാരനായ പ്രകാശ് രത്തിലാല്‍ ഹിംഗുവിനെ കർണാടകയിലെ ഹൂബ്ലിയില്‍ നിന്ന് മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.ആർതർ റോഡ് ജയില്‍ കലാപക്കേസിലെ പ്രതിയാണ് ഇയാള്‍.

1996-ലാണ് ആർതർ റോഡ് ജയില്‍ കലാപം നടന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദാവൂദ് ഇബ്രാഹിമന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കേസിന്റെ വിചാരണയില്‍ നടക്കുന്നതിനിടെയാണ് പ്രതി ഒളിവില്‍ പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹൂബ്ലിയില്‍ എത്തിയത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ മുംബൈയിലെ അറസ് ജോഷി മാർഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക