കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്. അദ്ദേഹം നിലവിൽ പാലാ മരിയൻ സെന്റർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് ഗോവയിലേക്ക് പോകാനായി പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമുണ്ടായത്. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തിന്റെ തീക്ഷ്ണമായ ഹെഡ് ലൈറ്റ് കണ്ണിലേക്ക് അടിച്ചതോടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ മതിലിലേക്ക് ഇടിച്ചുകയറുകയും ആണ് ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകട വിവരം അറിഞ്ഞ കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം പുലർച്ചെ മൂന്ന് മണിക്കുതന്നെ ആശുപത്രിയിലെത്തി ചികിത്സാ കാര്യങ്ങൾ ഏകോപിപ്പിച്ചു. നഗരസഭാ കൗൺസിലർ വിസി പ്രിൻസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്ക് ഗുരുതരമല്ല എന്ന് ഡോക്ടർമാരോട് സംസാരിച്ച ശേഷം ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം വ്യക്തമാക്കി. യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക