ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത്.വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ തിരിച്ചറിഞ്ഞെന്നും തിരച്ചില്‍ ശക്തമാണെന്നും മുംബൈ പോലീസ് വ്യക്തമാക്കി.
ഇന്നു പുലര്‍ച്ചെ 2.30 ഓടെ ഉറങ്ങുമ്ബോഴായിരുന്നു സംഭവം. നടനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് കുത്തേറ്റെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.
അതേസമയം, അക്രമിയുടെ കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരു പരുക്ക് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും തുടര്‍ സര്‍ജറികള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.
സെയ്ഫ് അലി ഖാന്റെ പരുക്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ടീം ഒരു പ്രസ്താവന പങ്കിട്ടു. സെയ്ഫ് അലി ഖാന്റെ വസതിയില്‍ മോഷണശ്രമം നടന്നു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയിലാണ്. മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെയിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ഇത് പോലീസിന്റെ കാര്യമാണ്, ഞങ്ങള്‍ കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും.- ഇതായിരുന്നു അറിയിപ്പ്.

















