താനെ: താനെ കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ മഹാത്മാ ഫൂലെ പോലീസ് രക്ഷപ്പെടുത്തി. കല്യാണിൽ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതതായി പോലീസ് അറിയിച്ചു.ഡിസംബർ 9 ന് കല്യാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺവാണിഭ റാക്കറ്റ് നടക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഞങ്ങൾ ഒരു സംഘം രൂപീകരിച്ചു. ഞങ്ങൾ നാല് വ്യക്തികളെ പിടികൂടുകയും 13 സ്ത്രീകളെ സെക്സ് റാക്കറ്റിൽനിന്നും രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് മഹാത്മാ ഫൂലെ പോലീസിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഡയാനനേശ്വർ സബലെ പറഞ്ഞു.ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 143(3), 3(5) പ്രകാരവും അസാന്മാർഗ്ഗിക ട്രാഫിക് പ്രിവൻഷൻ ആക്ടിലെ പ്രസക്തമായ സെക്ഷൻ 4, 5 പ്രകാരവും കേസെടുത്തു.
രക്ഷപ്പെടുത്തിയ 13 സ്ത്രീകളെ അവരുടെ സുരക്ഷയ്ക്കായി ഉല്ലാസ്നഗറിലെക്ക് അയച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന സെക്സ് റാക്കറ്റ് സംബന്ധിച്ച് കല്യാൺ നിവാസികൾ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.