മുംബൈ: ഇവിഎം എന്നാൽ മുല്ലയ്‌ക്കെതിരായ ഓരോ വോട്ടും എന്ന് അർഥമാക്കുന്നുവെന്ന് മന്ത്രി നിതേഷ് റാണെ.മുസ്ലീങ്ങൾക്കെതിരെ മന്ത്രി നിതേഷ് റാണെ വീണ്ടും രംഗത്ത് വന്നത് ചർച്ച ആയിരിക്കുകയാണ് മഹാരാഷ്ട്രയിൽ.മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രിയാണ് നിതേഷ് റാണെ.സാംഗ്ലിയിലെ ഒരു ഹിന്ദു സഭയിൽ സംസാരിക്കവെ റാണെ പറഞ്ഞു, “അതെ, ഞങ്ങൾ ഇവിഎം എംഎൽഎമാരാണ്, എന്നാൽ ഇവിഎം എന്നാൽ മുല്ലക്കെതിരായ ഓരോ വോട്ടും എന്ന് അർത്ഥമാക്കുന്നു.”
ഇവിഎമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷ അവകാശവാദങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ച് ആശങ്ക ഉന്നയിക്കുന്നത് “ഹിന്ദു സമൂഹം ഒറ്റക്കെട്ടായി വോട്ട് ചെയ്‌തത് അവർക്ക് ദഹിക്കാനാവില്ല” എന്ന് റാണെ അവകാശപ്പെട്ടു.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മകനായ റാണെ വിവാദ പ്രസ്താവനകൾ നടത്തിയ ചരിത്രമുണ്ട്. അടുത്തിടെ കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ച അദ്ദേഹം കേരളത്തിലെ തീവ്രവാദികൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്യുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.
റാണെയുടെ പരാമർശങ്ങളോട് പ്രതികരിച്ച ശരദ് പവാർ വിഭാഗം നേതാവ് ജിതേന്ദ്ര അവാദ് ഇങ്ങനെ പറഞ്ഞു: “നിതേഷ് റാണെ ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ്, എന്നാൽ ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കാൻ മാത്രമാണ് ഇവരെ പോലെയുള്ളവർ ശ്രമിക്കുന്നത് “