പി ജെ ജോസഫിൻ്റെ മകൻ അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോർഡിനേറ്ററായി നിയമിച്ചു. ഇത് സംബന്ധിച്ച്‌ ഉന്നതാധികാര സമിതി തീരുമാനിച്ചു.കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് ഉള്‍പ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോണ്‍ഗ്രസില്‍ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നല്‍കിയിട്ടുണ്ട്.

പുതിയ പദവിയില്‍ അഭിമാനമെന്ന് അപു ജോണ്‍ ജോസഫ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അപു ജോണ്‍ ജോസഫ് പ്രതികരിച്ചു. മക്കള്‍ രാഷ്ട്രീയത്തിൻ്റെ പാതയിലല്ല എൻ്റെ വരവ്. അങ്ങനെയെങ്കില്‍ മുമ്ബേ ഏതെങ്കിലും സീറ്റില്‍ മത്സരിക്കുമായിരുന്നു. പാർട്ടിയില്‍ പ്രവർത്തിച്ച്‌ മുന്നോട്ട് വരണമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ കഴിവ് തെളിയിച്ചാണ് തൻ്റെ വരെവെന്നും അപു ജോണ്‍ ജോസഫ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാർത്തകളോട് പിജെ ജോസഫ് പ്രതികരിച്ചു. യുഡിഎഫ് പ്രവേശനം ജോസ് കെ മാണി തന്നെ അക്കാര്യം നിഷേധിച്ചതും പിജെ ജോസഫ് ചൂണ്ടിക്കാണിച്ചു. അത്തരം ചർച്ചകള്‍ UDF ല്‍ നടന്നിട്ടില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക