വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. റിസോര്‍ട്ടിന് സമീപത്തെ മരത്തിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്.കോഴിക്കോട് കൊയിലാണ്ടിയിലെ പ്രമോദ് (54), ഉള്ള്യേരിയിലെ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് റിസോർട്ടില്‍ മുറിയെടുത്തത്.
രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















