മുംബൈ:ആരെ മിൽക്ക് കോളനി റോഡിലെ 400 വർഷം പഴക്കമുള്ള ബയോബാബ് മരം സംരക്ഷിച്ച് നിലനിർത്താൻ അധികൃതരുടെ തീരുമാനം.പൈതൃക വൃക്ഷത്തെ സംരക്ഷിക്കാൻ സമയോചിതമായി ഇടപെട്ട പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം മൂലമാണ് ഇത്‌ സാധിച്ചത്. മരത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ വാച്ച്‌ഡോഗ് ഫൗണ്ടേഷൻ ബിഎംസിക്ക് കത്തെഴുതിയിരുന്നു.

“ബിഎംസി കരാറുകാരൻ മരം മുറിക്കുന്നതിൽ നിന്നും ഒഴിവാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.മരത്തിന് സമീപം കല്ല് കൊത്തുപണികൾ സ്ഥാപിക്കാനുള്ള ആശയം ഉപേക്ഷിച്ചു,” ഫൌണ്ടേഷൻ വക്താവായ ദേവശ്രീ ഭുജ്ബൽ പറഞ്ഞു.മരം ഭാഗികമായി പച്ച വലയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇതിനെതിരെ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക