മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത ആരോപിച്ച്‌ 29 കർഷകരുടെ അപ്പീലാണ് റവന്യൂ ഡിവിഷൻ ഓഫീസർ തളളിയത്.

കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ എന്താണ് അപാകതയെന്ന് നോട്ടീസില്‍ പറഞ്ഞിട്ടുമില്ല. നോട്ടീസില്‍ പറഞ്ഞ സമയപരിധി അവസാനിപ്പിച്ചതോടെ വനവാസികള്‍ ഉള്‍പ്പെടെയുളള കർഷകർ വലിയ ആശങ്കയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനംകൊളളക്കാരനായ മാധ്യമ മുതലാളിയെ രക്ഷിക്കാൻ പാവപ്പെട്ട കർഷകർക്കെതിരെയാണ് നടപടിക്ക് നീക്കം. അതേസമയം മുഖ്യ പ്രതികളായ ആൻറോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസട്ടി അഗസ്റ്റിൻ എന്നിവരെ രക്ഷിക്കാൻ വേണ്ടി വീണ്ടും അണിയറയില്‍ നാടകം ഒരുങ്ങുകയാണ്. ഇവർക്കെതിരായ കുറ്റപത്രം സമർപ്പിക്കുന്നത് ഇഴയുകയാണ്.

വനവാസികളായ കർഷകരെ പറ്റിച്ച്‌ 112 രാജകീയ വൃക്ഷങ്ങളാണ് അഗസ്റ്റി സഹോദരൻമാർ മുറിച്ച്‌ കടത്തിയത്. സർക്കാർ ഉത്തരവുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മരങ്ങള്‍ വാങ്ങിയത്. ഇതില്‍ 500. 400 വർഷം പഴക്കമുള്ള മരങ്ങള്‍ കടത്തിയത്. ആദ്യ ഘട്ടത്തില്‍ വനംകൊളളക്കാരനായ മാധ്യമ മുതലാളിക്കെതിരെ കേസുകള്‍ എടുത്തെങ്കിലും പിന്നീട് കർഷകരെ പഴിചാരി മുതലാളിമാരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക