
മുംബൈ: മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) 2025 മാർച്ചോടെ മെട്രോ 3 ശൃംഖലയുടെ മറ്റൊരു സുപ്രധാന ഘട്ടം ആരംഭിക്കാൻ ഒരുങ്ങുന്നു,ധാരാവി, ഷിത്‌ലാദേവി, ദാദർ, സിദ്ധിവിനായക്, വർളി, ആചാര്യ അത്രെ ചൗക്ക് എന്നീ ആറ് പ്രധാന സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതാണ് രണ്ടാം ഘട്ടം. സുപ്രധാന നഗര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,പ്രശസ്ത അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന പ്രദേശങ്ങൾ , കോർപ്പറേറ്റ് ഓഫീസുകൾ, തിരക്കേറിയ വാണിജ്യ മേഖലകൾ എന്നിവിടങ്ങളിലൂടെ യാണ് ഈ പാത പോകുന്നത്.
പൊതുവെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ ഇവിടം പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ആയിരകണക്കിന് പേർക്ക് യാത്രാ ഗുണപ്രദമാകും.”2025 മാർച്ചോടെ ഈ 9.7 കിലോമീറ്റർ ഭാഗം തുറക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ട്രാക്ക്-ലേയിംഗ്, ഓവർഹെഡ് കാറ്റനറി സിസ്റ്റം (OHE) ജോലികൾ പൂർത്തിയായി, ശേഷിക്കുന്ന , സിഗ്നലിംഗ് ഇൻസ്റ്റാളേഷനുകൾ ഉടൻ പൂർത്തിയാക്കും.സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കായി ഡാറ്റ ശേഖരിക്കുന്നതിനായി ആചാര്യ അത്രെ ചൗക്ക് സ്‌റ്റേഷനിൽ രണ്ട് ദിശകളിലും ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ട്രയൽ റണ്ണുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്”.MMRC യുടെ പ്രോജക്ട് ഡയറക്ടർ എസ് കെ ഗുപ്ത പറഞ്ഞു.