മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നതായി ബിഎംസി അറിയിച്ചു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നേവിയുടെ ബോട്ടുമായി കൂട്ടിയിടിച്ച് ‘നീൽകമൽ’ യാത്രാ കപ്പൽ മറിഞ്ഞ സംഭവത്തിൽ മറ്റൊരു മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചയാളുടെ ഐഡൻ്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും ബിഎംസി അറിയിച്ചു. മുംബൈ ഹാർബറിൽ ബുധനാഴ്ച 14 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥരും അനുശോചനം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->