കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ ‘സൃഷ്ട്ടി’ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അവതരിപ്പിക്കുന്നു . ഹിന്ദിയിൽ വിവർത്തനം ചെയ്‌ത ‘ആട്ടകഥ’യോടെ അവതരിപ്പിക്കപ്പെടുന്ന പൂതനാമോക്ഷം സംവിധാനം ചെയ്‌തിരിക്കുന്നത്‌ പ്രശസ്‌ത ചെണ്ട കലാകാരൻ കൂടിയായ അനിൽ പൊതുവാളാണ് .അനിൽ പൊതുവാൾ തന്നെയാണ് പിന്നണിയിൽ ചെണ്ടയും ഇടയ്ക്കയും കൈകാര്യം ചെയ്യുന്നത്.

പൂതനയായി അരങ്ങിലെത്തുന്നത് പ്രമുഖ കഥകളി കലാകാരിയായ താരാവർമ്മയാണ് .പദങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനംചെയ്‌ത്‌ ഡോ.സംഗീത പൊതുവാളാണ് . മദ്ദളവും ചമയവും RLV മിഥുൻ മുരളി. വോക്കൽ -നെടുമ്പള്ളി കൃഷ്ണമോഹൻ,അർജുൻ വാര്യർ ,മാസ്റ്റർ സിദ്ധാർഥ് പ്രസാദ് .ആശയം: ഉണ്ണി രവിമന്ദിരം വെല്ലിനെഴി .‘പൂതനാമോക്ഷം ‘ആദ്യമായി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്‌ത കഥകളി പദങ്ങളോടെ ഡോംബിവ്‌ലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മലയാളികളിൽ നിന്നും മറുഭാഷക്കാരായ കലാസ്വാദകരിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക