കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെല്‍വേലി സ്വദേശികള്‍ അറസ്റ്റില്‍.മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തോട് നിലപാട് കടുപ്പിച്ചു.

തമിഴ്നാടിൻ്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റില്‍ മാലിന്യം എത്തിച്ച്‌ സംസ്കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. ഡിസംബർ 23ന് റിപ്പോർട്ട് നല്‍കാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാട്ടില്‍ തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. തിരുനെല്‍വേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്.

ആശുപത്രികളില്‍ ഉപയോഗിച്ച സിറിഞ്ചുകള്‍, കയ്യുറകള്‍, മാസ്ക്, മരുന്നുകുപ്പികള്‍ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളില്‍ നല്‍കുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്. രോഗികളുടെ ചികിത്സാ വിവരങ്ങും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളില്‍ ഉണ്ടെന്ന് തിരുനെല്‍വേലിയിലെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. തിരുനെല്‍വേലിയിലെ പേപ്പർ മില്ലുകളില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികള്‍ മടങ്ങിവരുമ്ബോള്‍ മെഡിക്കല്‍ മാലിന്യവും കടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക