വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം.അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതാണ് കൊഹ്‌ലിയെ ചൊടിപ്പിച്ചത്.

തുടർന്ന് മക്കളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചില്ല എന്ന് മാദ്ധ്യമപ്രവർത്തകർ ഉറപ്പ് നല്‍കിയപ്പോഴാണ് കൊഹ്‌ലി ശാന്തനായത്. ശേഷം ചാനല്‍ 7 ക്യാമറാമാന് താരം കൈകൊടുക്കുകയും ചെയ്തു. സംഭവദൃശ്യങ്ങള്‍ ചാനല്‍ 7 തന്നെ പുറത്തുവിടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക