പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം നല്‍കി വെട്ടിലായി സി പി എം അംഗങ്ങള്‍.ഒടുവില്‍ സി പി എം പഞ്ചായത്ത് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് വിപ്പ് ഇറക്കേണ്ടിവന്നു.

ബി ജെ പി പിന്തുണയോടെ ഭരിക്കുന്ന സി പി എം വിമതനായ പ്രസിഡന്‍റിന് എതിരെയാണ് നാളെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരുന്നത്. വിമതനായ ബിനോയിയെ പാർട്ടിയില്‍ തിരിച്ചെത്തിക്കാൻ നേതൃത്വം അടുത്തിടെ ശ്രമിച്ചിരുന്നു. ഇത് അറിയാതെയാണ് സി പി എമ്മിന്റെ പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശദ വിവരങ്ങള്‍ ഇങ്ങനെ

അഞ്ച് സി പി എം അംഗങ്ങളില്‍ 4 പേരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടുത്തിടെ സി പി എം നടത്തിയ പരിപാടികളില്‍ ബിനോടി സജീവമായിരുന്നു. ഇതോടെ ബിനോയിയെ പാർട്ടിയില്‍ തിരിച്ചെത്തിക്കാൻ പാർട്ടി നേതൃത്വം ശ്രമം ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതറിയാതെയാണ് 4 സി പി എം അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിൻ മേല്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. കോണ്‍ഗ്രസ് പിന്തുണയോടെയുള്ള അവിശ്വാസ പ്രമേയം വേണ്ട എന്ന ഔദ്യോഗിക വിശദീകരമാണ് സി പി എം ഇപ്പോള്‍ നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക