മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയി. വൈകുന്നേരം 4:11 ന് CSMT – കല്യാൺ എസി ലോക്കൽ ട്രെയിനിലാണ് സംഭവം.
ട്രെയിൻ ഘാട്‌കോപ്പർ സ്‌റ്റേഷനിൽ എത്തിയപ്പോൾ സ്ത്രീകളുടെ കോച്ചിൻ്റെ വാതിലിനു സമീപം ഒരാൾ പൂർണ്ണ നഗ്നനായി നിൽക്കുന്നത് കണ്ടു.ഇത് കണ്ട സ്ത്രീ യാത്രക്കാർ എല്ലാം പരിഭ്രാന്തിയിൽ ആകുകയും , സഹായത്തിനായുള്ള നിലവിളിക്കുന്നുമുണ്ടായിരുന്നു. കോച്ചിലുണ്ടായിരുന്ന ഒരു ടിക്കറ്റ് ചെക്കറിനെ വിളിക്കുകയും അദ്ദേഹം വന്ന് ഇയാളെ കോച്ചിൽ നിന്ന് പുറത്താക്കുകയും ആയിരുന്നു.അതേസമയം സംഭവത്തെ തുടർന്ന് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥരെ പ്ലാറ്റ്ഫോമുകളിലും വനിതാ കോച്ചുകളിലും പ്രത്യേകിച്ച് തിരക്കില്ലാത്ത സമയങ്ങളിൽ വിന്യസിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്യാത്രയിൽ സുരക്ഷിതരല്ലെന്ന് തോന്നുന്നത് ഇതാദ്യമല്ല. വനിതാ കോച്ചുകളിൽ ആർപിഎഫ് കോൺസ്റ്റബിൾമാരെ വിന്യസിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്,” ഒരു ദൈനംദിന യാത്രക്കാരി പറഞ്ഞു.
ജിആർപി ഇയാൾക്കെതിരെ ബിഎൻഎസിൻ്റെ സെക്ഷൻ 296 പ്രകാരവും റെയിൽവേ ആക്‌ട് സെക്ഷൻ 162 പ്രകാരവും കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്. .മുംബൈയുടെ ലൈഫ്‌ലൈനായ ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ സംരക്ഷിക്കാൻ, കൂടുതൽ ജാഗ്രതയും മെച്ചപ്പെട്ട സുരക്ഷാ നടപടികളും വേണമെന്ന അടിയന്തര ആവശ്യത്തെ ഈ സംഭവം എടുത്തുകാണിക്കുന്നു.

















