മുംബൈ: കുർള ബെസ്റ്റ് ബസ് അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ കഴിഞ്ഞ ദിവസം പുലർച്ചെ സയൺ ഹോസ്പിറ്റലിൽ മരിച്ചു,ഇതോടെ മരണസംഖ്യ 8 ആയി ഉയർന്നു. മരിച്ചയാൾ ഫജ്‌ലു റഹ്മാൻ ഷെയ്ഖ് (58) ആണെന്ന് കുർള പോലീസ് അറിയിച്ചു. ഘട്‌കോപ്പർ വെസ്റ്റിലെ താമസക്കാരനായ ഫജ്‌ലു റഹ്മാൻ വിവാഹിതയായ മകളെ കാണാൻ കുർളയിൽ എത്തിയതായിരുന്നു.അപകടത്തിൽ ഫജ്‌ലു റഹ്മാൻ, ഭാര്യ അസ്മ തുനിസ, മകൾ നജ്മ (25), ചെറുമകൾ മിസ്കത്ത് (4) എന്നിവർക്ക് പരിക്കേറ്റു. ഫജ്‌ലു റഹ്മാനെ സയൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഭാര്യയും മകളും ചെറുമകളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.ഡിസംബർ 9 ന് കുർള വെസ്റ്റിൽ ബെസ്റ്റ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് ഏഴ് പേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ സയൺ ആശുപത്രിയിൽ വെച്ച് ഫജ്‌ലു റഹ്മാൻ ഷെയ്ഖ് മരണത്തിന് കീഴടങ്ങി, ഇതോടെ കുർള ബെസ്റ്റ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->