താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് സംഭവം.

മോഷണവിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയുടെ ഉടമ അജിത് വാമൻ മറാട്ടെ പോലീസിൽ പരാതി നൽകി. കടയിലെത്തിയ അജിത്ത് 5.6 കിലോഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മറയ്ക്കാത്ത രണ്ട് മോഷ്ടാക്കൾ കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്നതായി കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം മറയ്ക്കാത്ത രണ്ട് മോഷ്ടാക്കൾ കടയുടെ ഷട്ടർ തകർത്ത് സ്വർണാഭരണങ്ങൾ കവർന്നെടുത്തുവെന്നും പ്രതികളെ പിടികൂടാൻ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും നൗപദ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് പൊലീസ് ഇൻസ്പെക്ടർ മങ്കേഷ് ഭംഗേ പറഞ്ഞു. “സംശയിക്കുന്നവരുടെ ഫോട്ടോകൾ പോലീസ് സ്റ്റേഷനുകൾക്കിടയിൽ പ്രചരിപ്പിച്ചിട്ടുണ്ട്, ഞങ്ങൾ അവരെ ഉടൻ പിടികൂടും”- ഉന്നത പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് മോഷ്ടാക്കൾ കടയും പരിസരവും നിരീക്ഷിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് കടയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവർ ശേഖരിച്ചതായും പോലിസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക