തലസ്ഥാനത്ത് റോ‍ഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉള്‍പ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കള്‍ പാർക്ക് സ്ഥാപിച്ചിരിക്കുകയാണ്.ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയ്‌ക്ക് സമീപം കോടികള്‍ വിലയുള്ള പുറമ്ബോക്ക് ഭൂമിയാണ് കയ്യേറിയിരിക്കുന്നത്.

കാഴ്ചപരിമിതിയുള്ളവർക്കായി സ്ഥാപിച്ചിരുന്ന ദിശസൂചന ഡൈലുകള്‍ ഇളക്കിമാറ്റി. വെള്ളയും ചുവപ്പും കലർന്ന ടൈലുകളാണ് പകരം പാകിയിരിക്കുന്നത്. സിപിഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബുവും മകളും കൗണ്‍സിലറുമായ ഗായത്രി ബാബുവുമാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം നേതാക്കളായ എകെ ഗോപാലന്റെയും ഇഎംഎസിന്റെയും അർദ്ധകായ പ്രതിമകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സിപിഎം ബിനാമികളുടെ ഡ്രൈവിംഗ് സ്കൂള്‍, പാർട്ടി ഓഫീസും സിഐടിയുക്കാർക്കുള്ള വിശ്രമസങ്കേതം ഉള്‍പ്പടെയുള്ളവ ഇവിടെ പണിതിട്ടുണ്ട്. കയ്യേറ്റം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി കൗണ്‍സിലർ ഗായത്രി ബാബുവിന്റെ ഓഫീസ് എന്നൊരു ബോർഡും വഴിയരികില്‍‌ വച്ചിട്ടുണ്ട്.

ഇരുട്ടായാല്‍‌ സമൂഹ്യവിരുദ്ധരുടെ താവളമാണിതെന്ന് നാട്ടുകാർ പറയുന്നു. സിപിഎം സമ്മേളനത്തിന്റെ ബോർഡുകളും മറ്റും സൂക്ഷിക്കുന്ന ഗോഡൗണും ഉപയോഗിക്കുന്നത് ഈ പുറമ്ബോക്ക് ഭൂമിയിലാണ്. ഇതിന് സമീപത്തായി സിഐടിയുക്കാർക്ക് വിശ്രമിക്കാനുള്ള പന്തലും കെട്ടി. ഇത്രയേറെ സംഭവവികാസങ്ങള്‍ പൊലീസോ നഗരസഭാ അധികൃതരോ അറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. വഞ്ചിയൂരില്‍ റോ‍ഡ് അടച്ചുകെട്ടിയതില്‍ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനിടെയാണ് പുതിയ കയ്യേറ്റം. കോടതി ഉത്തരവുകളെ പുല്ലുവില കല്‍പ്പിക്കുകയാണ് സിപിഎം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക