റായ്ഗഡ്: 13-ാമത് കേരളീയ കൾച്ചറൽ സൊസൈറ്റിയുടെപുരുഷ വനിതാ വടം വലി മത്സരം ജന പങ്കാളിത്തം കൊണ്ടും ടീമുകളുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. കെ സി എസ്‌ന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി പുരുഷ/വനിതാ വടംവലി മത്സരം ഡിസംബർ 8 ഞായറാഴ്ച ന്യൂപൻവേൽ സെക്ടർ-2 ലെ അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വെച്ചാണ് നടന്നത്. മത്സരത്തിൽ പതിനാല് പുരുഷവിഭാഗം ടീമുകളും,നാല് വനിതാ വിഭാഗം ടീമുകളും പങ്കെടുത്തു.
കെ.സി.എസ്. പ്രസിഡന്റ് മനോജ് കുമാറിന്റെ സാന്നിധ്യത്തിൽ മുഖ്യ അതിഥികളായ റിട്ടയേഡ് മിലിട്ടറി ഓഫീസർ അപ്പാ സാഹിബ് ബാജ്ബൽ,ഷാബായി അപ്പാസാഹിബ്, റൂറൽ ഹോസ്പിറ്റൽ ഉറൻ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ബാബസോ മാരുതി കാലൈ, സീനിയർ മെഡിക്കൽ ഓഫീസർ സബ് ഡിസ്ട്രിക്ട് പൻവേൽ ഡോക്ടർ പ്രമോദ് ശങ്കർ പാട്ടിൽ, മെഡിക്കൽ സൂപ്രണ്ട് സബ് ഡിസ്റ്റിക് ഹോസ്പിറ്റൽ പൻവേൽ ഡോക്ടർ അശോക് ജിത്തെ, എന്നിവർ ദദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മറ്റ് സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖരും, മറ്റു സംഘടനകളിലെ ഭാരവാഹികളും സന്നിഹിതരായിരിന്നു.

തുടർന്നു നടന്ന വടം വലി മത്സരത്തിൽ കേരള സമാജം കിം ലയേൺസ് സൂറത്ത് ഒന്നാം സ്ഥാനവും, കേരള സമാജം അൽഫാ ഫ്രണ്ട്സ് സൂറത്ത് രണ്ടാം സ്ഥാനവും, ശ്രീ.മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് എ-ടീം, കാന്താ കോളനി മൂന്നാം സ്ഥാനവും, കരസ്ഥമാക്കി.വനിതാ വിഭാഗം പർഫെക്ട് മോൾഡ്സ് ( വസായ് ) ഒന്നാം സ്ഥാനവും ശ്രീ മുത്തപ്പൻ സേവാസംഘം കാന്താ കോളനി, രണ്ടാം സ്ഥാനവും, സെന്റ് ജോർജ് ഫെറോന ചർച്ച് മൂന്നാം സ്ഥാനവും, കരസ്ഥമാക്കി.പുരുഷ വിഭാഗം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ ടീമിന് ട്രോഫിയും, ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകിയും, വനിതാ വിഭാഗം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ ടീമിന് ട്രോഫിയും, ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി, പങ്കെടുത്ത മറ്റ് എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി ട്രാഫിയും, പ്രശസ്തി പത്രവും നൽകിയും അനുമോദിച്ചു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പുരുഷ ടീമിന് ട്രോഫി സ്പോണ്സർ ചെയ്തത് ശിവശ്രി മിത്ര മണ്ഡലിന് വേണ്ടി ശ്രി സുനിൽ ഗരത് & ഫാമിലി,ക്യാഷ് അവാർഡ് (50,000/- രൂപ) സ്പോൺസർ ചെയ്തത് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, രണ്ടാം സമ്മാനം നേടിയ ടീമിന് ട്രോഫി സ്പോൺസർ ചെയ്തത് ശ്രി. ശിവശ്രി മിത്ര മണ്ഡലിനു വേണ്ടി സുനിൽ ഗരത്& ഫാമിലി, ക്യാഷ് അവാർഡ് (25,000/- രൂപ) സ്പോണ്സർ ചെയ്തത് മനോജ് കുമാർ എം എസ് കുട്ടി, മൂന്നാം സമ്മാനം ട്രോഫി സ്പോണ്സർ ചെയ്തത് ശിവശ്രി മിത്ര മണ്ഡലിനു വേണ്ടി ശ്രി സുനിൽ ഗരത്& ഫാമിലി, ക്യാഷ് അവാർഡ് (5111/- രൂപ) സ്പോണ്സർ ചെയ്തത് ശ്രീധര കുറുപ്പ് മെമ്മോറിയലിനു വേണ്ടി ശ്രീ പി.എസ് ഹരികുമാർ& ഫാമിലി. ഒന്നാം സമ്മാനം നേടിയ വനിതാ ടീമിന് ട്രോഫി സ്പോണ്സർ ചെയ്തത് ജോൺസൺ ചാക്കോ നീർവിളായിൽ& അന്നമ്മ ജോൺ മെമ്മോറിയലിനു വേണ്ടി ഷാജി യോഹന്നാൻ& ഫാമിലി, ക്യാഷ് അവാർഡ് (15,111/- രൂപ) സ്പോൺസർ ചെയ്തത് ജോയൽ എന്റെർപ്രൈസിനു വേണ്ടി സിബി പൈലി& ഫാമിലി, രണ്ടാം സമ്മാനം ട്രോഫി സ്പോൺസർ ചെയ്തത് വി.തോമസ്.& ഫാമിലി, ക്യാഷ് അവാർഡ് (7111/- രൂപ) സ്പോണ്സർ ചെയ്തത് ട്രെയിങ്ങ് ക്രിയേറ്റിവിന് വേണ്ടി ശ്രീരോഹിത് ബി നായർ& ഫാമിലി, മൂന്നാം സമ്മാനം ട്രോഫി സ്പോണ്സർ ചെയ്തത് കാർത്തിയാനിക്കുട്ടി അമ്മ മെമ്മോറിയലിനു വേണ്ടി ശ്രി. ബാബു രാജ് കെ. നായർ& ഫാമിലി, ക്യാഷ് അവാർഡ് (3111/- രൂപ) സ്പോണ്സർ ചെയ്തത് സിഗ്‌മ ക്ലാസെസിന് വേണ്ടി ശ്രീമതി ശ്രീകുമാരി& ഫാമിലി.പ്രോത്സാഹന സമ്മാനമായി ട്രോഫികൾ സ്പോൺസർ ചെയ്യ്തത് രവിശങ്കർ നായർ ഫാമിലി& തോമസ് ചാക്കോ ഫാമിലി& സിബി പൈലി ഫാമിലി& മനോജ് കുമാർ എം.എസ് കുട്ടി,എന്ന്,കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിനു വേണ്ടി പ്രസിഡന്റ്മനോജ് കുമാർ എം.എസ്.9967327424 സെക്രട്ടറി മുരളി കെ. നായർ 9324929113കൺവീനർ അനിൽ കുമാർ പിള്ള.8879511868 അറിയിച്ചു.








