മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് അഭിപ്രായം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ ടിഎ മുഹമ്മദ് ബിലാല്‍.

വഖഫ് ചെയ്ത വസ്തുവകകളെ കുറിച്ച്‌ വിധിന്യായം പറഞ്ഞ് ഒരു സമുദായത്തെയാണ് പ്രതിപക്ഷനേതാവ് പരിഹസിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുനമ്ബത്തേത് വഖഫ് ഭൂമിയാണെന്നതിന് രേഖകള്‍ അടിവരയിടുമ്ബോള്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന സതീശന്റെ പ്രസ്താവന അടുത്ത മുഖ്യമന്ത്രി പദവി സ്വപ്നം കണ്ടാണ്. സംഘ പരിവാരത്തെയും കാസ പോലുള്ള തീവ്ര ക്രൈസ്തവരെയും പ്രീണിപ്പിക്കുകയാണ് സതീശന്‍ ചെയ്യുന്നത്. വിഷയത്തില്‍ ലീഗ് മൗനം വെടിഞ്ഞ് നിലപാട് പറയണമെന്നും പിഡിപി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക