മുന്‍ സര്‍ക്കാര്‍ അവസാനകാലത്ത് നടപ്പിലാക്കിയ പിഎസ്‌സി അംഗങ്ങളുടെ ഉയര്‍ന്ന ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും.ശമ്പള വര്‍ധനവിന്‍റെ സമയത്തുതന്നെ ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പ് അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ഇത് അനാവശ്യമാണെന്നും രാഷ്ട്രീയ നിയമനം നേടുന്ന പിഎസ്‌സി അംഗങ്ങള്‍ക്ക് ഇപ്രകാരം ഉയര്‍ന്ന വര്‍ധനവ് നടപ്പിലാക്കിയത് ശരിയല്ലെന്നുമുള്ളതായിരുന്നു അന്ന് വിഡി സതീശന്‍ ഉന്നയിച്ച വിമര്‍ശനം.പിഎസ്‌സി ചെയര്‍മാന്‍റെ ശമ്പളം 2.24 ലക്ഷത്തില്‍ നിന്നും 3.87 ലക്ഷമായും അംഗങ്ങളുടെ ശമ്പളം 2.19 ലക്ഷത്തില്‍ നിന്നും 3.08 ലക്ഷമായുമാണ് വര്‍ധിപ്പിച്ചത്.
ചെയര്‍മാന്‍റെ ശമ്പളം 167000 രൂപയും അംഗങ്ങളുടെ ശമ്പളം 89000 രൂപയുമായിട്ടായിരുന്നു ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു വര്‍ധനവ് ആദ്യമായിരുന്നു.മാത്രമല്ല, പിഎസ്‌സി അംഗങ്ങളുടെ എണ്ണം സംബന്ധിച്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു.
യുപിഎസ്‌സിയില്‍ 9 അംഗങ്ങള്‍ മാത്രമായിരിക്കെ പിഎസ്‌സിയില്‍ അംഗങ്ങളുടെ എണ്ണം 21 ആണ്.തമിഴ്‌നാട്ടില്‍ ഇത് 14 മാത്രമാണ്. ഇക്കാര്യത്തിലൊക്കെ മുഖ്യമന്ത്രി വിഡി സതീശന്‍റെ ഇടപെടലിന് കാതോര്‍ക്കുകയാണ് പൊതു സമൂഹം.

















