അറേബ്യൻ ഭാഗ്യദേവത മലയാളികളെ വിടാതെ പിന്തുടരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്ബര 269 നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 57 കോടിയിലേറെ രൂപയാണ്.

ഷാർജയില്‍ സെയില്‍സ്മാനായ അരവിന്ദ് അപ്പുക്കുട്ടൻ എന്നയാള്‍ക്കാണ് 25 ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്ബോള്‍ 57 കോടിയിലേറെ രൂപ വരും ഈ തുക. അരവിന്ദ് അപ്പുക്കുട്ടൻ ഉള്‍പ്പെടെയുള്ള 20 അംഗ സംഘം ഈ സമ്മാനത്തുക പങ്കിടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാർജയില്‍ സെയില്‍സ്മാനായ അരവിന്ദ് കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് വാങ്ങുന്നു. നവംബർ 22 ന് വാങ്ങിയ 447363 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പണം എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സമ്മാനം നേടിയതിനെക്കുറിച്ച്‌ പറയാൻ എന്റെ സുഹൃത്ത് എന്നെ വിളിച്ചു. എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല’, അരവിന്ദ് പറഞ്ഞു.

ഇത് 2024 ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ആണ്. അരവിന്ദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം നടന്ന നറുക്കെടുപ്പില്‍ മലയാളിയായ അബ്ദുല്‍ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം നേടി. ഇദ്ദേഹം തന്റെ 17 കൂട്ടുകാരുമായി സമ്മാനം പങ്കിടും. ഇതുകൂടാതെ, മലയാളിയായ ആകാശ് രാജ് 70,000 ദിർഹവും സമ്മാനം നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക