മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ പ്യൂണായ സൂരജ് ഗൗഡിനെ ഒക്ടോബർ 8 ന് ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. അന്ധേരിയിലെ ഓഫീസിൽ എത്തിക്കാനായിരുന്നു മയക്കുമരുന്ന് ഓർഡർ ചെയ്തത്.ഉദ്യോഗസ്ഥർ ജോഗേശ്വരിയിലെ വീട്ടിൽ പരിശോധന നടത്തുകയും വിവിധ മയക്കുമരുന്നുകൾ കണ്ടെടുത്തതായും ചെയ്തതായി റിപ്പോർട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















