
മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരും വിശ്വസിക്കുന്നില്ലെന്നും ഗുരുതരമായി എന്തോ കുഴപ്പം സംഭവിച്ചുവെന്ന തോന്നൽ എല്ലാ മേഖലകളിലും ഉണ്ടെന്നും മഹാരാഷ്ട്ര യൂണിറ്റ് കോൺഗ്രസ് പ്രസിഡൻ്റ് നാനാ പടോലെ പറഞ്ഞു.
മഹാരാഷ്ട്രയുടെ വിവിധയിടങ്ങളിൽ നിന്നും നിരവധി പരാതികളാണ് ഇ വി എം നെതിരെ ലഭിച്ചത്.അതെല്ലാം മനസ്സിലാക്കിയപ്പോൾ ഇപ്പോഴും എല്ലാവരും ആ ഞെട്ടലിൽ ആണ് ഉള്ളത്”. അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടന എല്ലാ പൗരന്മാർക്കും വോട്ടവകാശം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജനം സംശയിക്കുന്നത് തങ്ങൾ നൽകുന്ന വോട്ടുകൾ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് പോകുന്നില്ല എന്നതാണ് , മറിച്ച് മറ്റൊരിടത്ത് അത് ലഭിക്കുകയും ചെയ്യുന്നു.ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ട് ഞങ്ങൾ ഒപ്പ് ശേഖരണം ആരംഭിക്കും, ”പട്ടോലെ പറഞ്ഞു.
എല്ലാ ജില്ലകളിലെയും നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ രാഷ്ട്രപതി, ഇന്ത്യൻ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് സമർപ്പിക്കുമെന്ന് പടോലെ പറഞ്ഞു.ചൊവ്വാഴ്ച, ഭരണഘടനാ ദിനത്തിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബഹുജന മുന്നേറ്റം പ്രഖ്യാപിച്ചിരുന്നു – ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രകളുടെ മാതൃകയിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് ആവശ്യപ്പെട്ട് ഒരു യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതേസമയം ഇ വി എം നെതിരെയുള്ള സമരത്തിൽ തങ്ങളുടെ കൂടെ എം വി എ സഖ്യ കക്ഷികളും അണിചേരുമെന്നു കോൺഗ്രസ് വക്താക്കൾ അറിയിച്ചു.