മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മഹാരാഷ്ട്ര വികാസ് അഘാഡിയിൽ (എംവിഎ) ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ഉടലെടുത്തിരുന്നു.അതേസമയം എംവിഎയിൽ നിന്ന് പുറത്തുപോകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ എംഎൽഎമാരിൽ നിന്നും പാർട്ടി ഭാരവാഹികളിൽ നിന്നും സമ്മർദ്ദം നേരിടുകയാണ്.എന്നാൽ എംവിഎയ്‌ക്കുള്ളിൽ ഭിന്നതയില്ലെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വ്യാഴാഴ്ച വ്യക്തമാക്കി.
“ഞങ്ങൾ എംവിഎ വിടുന്നില്ല. ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നുവെന്ന് ചില പ്രവർത്തകർക്ക് തോന്നി, എന്നാൽ ഇത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംവിഎ സഖ്യത്തിൻ്റെ ഭാഗമായാണ് ഞങ്ങൾ മത്സരിച്ചത്, , ”റാവത് പറഞ്ഞു.
വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ യുബിടി ഒറ്റയ്ക്ക് മത്സരിക്കുമോ അതോ എംവിഎയുടെ ഭാഗമായി മത്സരിക്കുമോ എന്ന ചോദ്യത്തിന്, ബിഎംസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കാൻ എംവിഎ നേതാക്കൾ പ്രാപ്തരാണെന്ന് റാവത്ത് പറഞ്ഞു. “നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്? ഞങ്ങൾ ഇനിയും കാണും, എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം, ”അദ്ദേഹം കൂട്ടിച്ചേർത്തു.









