കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെയും, നിഷ ജോസിന്റെയും മകള്‍ റിതികയും, കോട്ടയം കണിയാംകുളം ബിജു മാണിയുടേയും – സിമി ബിജുവിന്റെയും മകൻ കെവിനും വിവാഹിതരായി. ജോസിന്റെയും നിഷയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് റിതിക. മുൻ മന്ത്രി കെഎം മാണിയുടെ കൊച്ചുമകൾ ആണ്.

പാലാ ബേസ് ഇലവണ്‍ കണ്‍വെൻഷൻ സെന്ററില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.എൻ.ബാലഗോപാല്‍, പി.രാജീവ്, ജി.ആർ.അനില്‍ , കെ.രാജൻ, വി.അബ്ദുറഹ്മാൻ, എല്‍.ഡി.എഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ, കേരള കോണ്‍ഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ്, കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി, അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് ,ഡയറക്ടർ ജനറല്‍ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍, എം.പിമാർ എം.എല്‍.എമാർ തുടങ്ങിയവർ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക