ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി പോകേണ്ട ഇട തൊണ്ടും ആണ് ഭരണകക്ഷി കൗൺസിലറുടെ ബന്ധുകൂടിയായ വ്യക്തി നികത്തിയെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞവർഷം ഇതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും സിപിഎം ലോക്കൽ കമ്മിറ്റിയും പ്രതിഷേധിച്ചതോടെ നിർത്തിവെച്ച അനധികൃത കയ്യേറ്റവും നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പുനരാരംഭിച്ചത്.

ഭൂമിയുടെ അതിര് നിശ്ചയിച്ചിരിക്കുന്ന കൽക്കട്ടിൽ നിന്നും രണ്ട് അടിയോളം പുറമ്പോക്ക് ഭൂമി കയ്യേറിയാണ് രായിക്ക് രാമാനം കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ചിരിക്കുന്നത്. സെന്റിന് 15 മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള പ്രദേശത്താണ് അനധികൃതമായി ഒരു സെന്‍റിലധികം സ്ഥലം ഇത്തരത്തിൽ കയ്യേറിയിരിക്കുന്നത്. കനത്ത മഴ പെയ്യുമ്പോൾ സ്വാഭാവികമായും ആറ്റിലേക്ക് വെള്ളം ഒഴുകേണ്ട ഇടതൊണ്ട് വേസ്റ്റും, മണ്ണും ഇട്ട് നികത്തിയെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കുവാൻ മുനിസിപ്പൽ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ കോൺഗ്രസ് നേതാവ് കൂടിയായ പൊതുപ്രവർത്തകൻ അഡ്വ. ആർ മനോജ് പോലീസ് അധികൃതർക്ക് വിഷയം ശ്രദ്ധയിൽപ്പെടുത്തി പരാതി നൽകിയിട്ടുണ്ട്. ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയുടെ ചില നേതാക്കളുടെ പിന്തുണയോടു കൂടിയാണ് ഈ അനധികൃത കയ്യേറ്റം നടക്കുന്നത്. സംസ്ഥാനപാതയിൽ നിന്ന് വെള്ളം ഒഴുകി പോകേണ്ട തുണ്ട് നികത്തിയതോടെ പ്രദേശത്ത് വലിയ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിരവധി ആളുകൾ ഉപയോഗിക്കുന്ന കടവ് കൂടി ഇതോടെ ഉപയോഗശൂന്യമായി എന്നതും ഗൗരവതരമാണ്.

അനധികൃത കയ്യേറ്റത്തിനെതിരെ കത്തിയെടുക്കുന്ന ചെയർമാനും മൗനം

അനധികൃതമാണ് എന്ന് ആരോപണമുയർന്നതിനെ തുടർന്ന് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശപ്രകാരം നീക്കം ചെയ്ത ബോർഡ് ദിവസങ്ങൾക്കു മുമ്പ് കോടതി ഉത്തരവിന്റെ പിൻബലത്തിൽ നഗരത്തിൽ പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം പുനസ്ഥാപിച്ചിരുന്നു. എന്നാൽ നഗരസഭ ചെയർമാൻ നേരിട്ടെത്തി ഈ ബോർഡ് കത്തികൊണ്ട് കുത്തിക്കീറുകയും, സ്ഥാപനത്തിലെ ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കത്തിയെടുത്ത് കയ്യേറ്റങ്ങൾക്കെതിരെ നീങ്ങുന്ന ചെയർമാനും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് എന്നത് കൗതുകകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക