ചര്‍ച്ചയായി ഇ – കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിന്റെ മാന്ത്രിക പരസ്യം. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്‌ലിപ്കാര്‍ട്ട് കഴിഞ്ഞദിവസം പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഒരു നനഞ്ഞ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച്‌ പത്രങ്ങളില്‍ വന്ന ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പരസ്യം ചെറുതായി തുടച്ചാല്‍ ഏറ്റവും പുതിയ ഓഫറുകള്‍ വായിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു പത്രപ്പരസ്യം പ്രിന്റ് ചെയ്തത്.

ചെറിയൊരു മാജിക് രൂപത്തില്‍ അവതരിപ്പിച്ച പരസ്യം വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി.നനഞ്ഞ ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ച പത്രം ഉണങ്ങിയാല്‍ വീണ്ടും പരീക്ഷണം നടത്താന്‍ സാധിക്കുമായിരുന്നു. കുട്ടികള്‍ക്കും ഇത് ഏറെ രസകരമായ ഒരു അനുഭവമായി മാറി. മുംബൈ, ബംഗളൂരു, ഡല്‍ഹി എഡിഷനുകളില്‍ ആയിരുന്നു പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്യാവശ്യ സാധനങ്ങള്‍ അവസാന നിമിഷം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ എത്തിച്ചു നല്‍കുന്ന സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഈ പരസ്യം ഫ്‌ലിപ്കാര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഫ്‌ലിപ്കാര്‍ട്ടിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് മീഡിയ വിഭാഗം മേധാവി പ്രതീക് ഷട്ടിയും പരസ്യ ഏജന്‍സിയായ ലിയോ ബര്‍ണറ്റിലെ ക്രിയേറ്റീവ് വിഭാഗവുമാണ് ഈ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുറയുന്നു എന്ന പ്രചരണങ്ങള്‍ക്കിടെ വളരെ വ്യത്യസ്തമായി പത്ര പരസ്യം നല്‍കിയതിലൂടെ പത്രമേഖലക്ക് ആകെ ഒരു ഉണര്‍വ് നല്‍കുന്നത് ആയിരുന്നു ഫ്‌ലിപ്കാര്‍ട്ടിന്റെ നീക്കം. സാധാരണ ഒരു ഫുള്‍ പേജ് ജാക്കറ്റ് പരസ്യത്തിന് അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഒരു എഡിഷനില്‍ പത്രം ഈടാക്കുക. രാജ്യത്തെ ആകെ 17000 പത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ആകെ 40 കോടി വരിക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക