മലയാളിയാണെങ്കിലും നയൻതാരയെയും അസിനെയും പോലെ കീർത്തിയുടെയും തലവര മാറ്റിയത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയതിനുശേഷം ആണ്.
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികന്മാരില്‍ ഒരാളാണ് കീർത്തി സുരേഷ്. അന്യഭാഷകളില്‍ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് കീർത്തി അടിമുടി മാറി തുടങ്ങിയത്. ശരീരഭാരം കുറച്ച് സുന്ദരിയായി വസ്ത്രധാരണത്തില്‍ അടക്കം ബോളിവുഡ് ലുക്കിലാണ് ഇപ്പോള്‍ കീർത്തി മിക്കപ്പോഴും ചൂസ് ചെയ്യാറുള്ളത്. താരത്തെ കുറിച്ചുള്ള വാർത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് പലവട്ടം നാഷണല്‍ മീഡിയ അടക്കം നിരവധി വാർത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചില നടന്മാരുടെ പേരുകള്‍ അടക്കം കോടീശ്വരന്മാരായ ബിസിനസുകാരുടെ പേരുകള്‍ വരെ അക്കൂട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ വാർത്തകള്‍ വ്യാജമാണെന്നും മകളുടെ വിവാഹം ഉണ്ടായാല്‍ അറിയിക്കുമെന്നും ചൂണ്ടിക്കാട്ടി നടി മേനകയും സുരേഷ് കുമാറും രംഗത്ത് വന്നതോടെ വാർത്തകള്‍ കെട്ടടങ്ങി. ഈയിടെയായി വീണ്ടും കീർത്തിയുടെ വിവാഹവാർത്തയാണ് പൊങ്ങി വരുന്നത്.
ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളും ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കും. താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചില്ല.
നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി തുടക്കം കുറിക്കുന്നത്. തമിഴകത്തേക്ക് കടന്നതോടെ വലിയ അവസരങ്ങള്‍ നടിക്ക് ലഭിച്ചു. തെലുങ്കില്‍ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോണ്‍ ആണ് കീർത്തിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്.
വരുണ്‍ ധവാൻ നായകനാകുന്ന സിനിമ തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണ്.തെറി സംവിധാനം ചെയ്ത അറ്റ്ലി തന്നെയാണ് ബേബി ജോണും ഒരുക്കുന്നത്. കരിയറില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ശേഷമാണ് കീർത്തി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അടുത്തിടെ കീർത്തിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകൻ ആലപ്പി അഷ്റഫ് സംസാരിച്ചിരുന്നു. ജാതിയും മതവും നോക്കുന്ന ആളല്ല കീർത്തി സുരേഷ്. ഉടനെ അത് എല്ലാവർക്കും മനസിലാകുമെന്ന് സംവിധായകൻ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. വിവാഹത്തിന്റെ സൂചന ഇദ്ദേഹം അന്ന് നല്‍കി.
സിനിമാ കുടുംബത്തിലെ അംഗമാണെങ്കിലും കരിയറില്‍ മുന്നേറുക കീർത്തിക്ക് എളുപ്പമായിരുന്നില്ല. വിജയ പരാജയങ്ങള്‍ ഇടയ്ക്കിടെ വന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇടയ്ക്ക് പറ്റിയ പിഴവുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി. പൊന്നിയിൻ സെല്‍വൻ ഉള്‍പ്പെടെയുള്ള സിനിമകള്‍ കീർത്തി വേണ്ടെന്ന് വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതേസമയം മികച്ച സിനിമകളുടെ ഭാഗമാകാനും കീർത്തിക്ക് കഴിഞ്ഞു.
കീർത്തി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതില്‍ പിതാവ് സുരേഷ് കുമാറിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ സുഹൃത്ത് പ്രിയദർശൻ ഗീതാഞ്ജലി എന്ന സിനിമയെടുത്തപ്പോള്‍ മകളെ നായികയാക്കാൻ സുരേഷ് കുമാർ സമ്മതിച്ചു. പിന്നീടിങ്ങോട്ട് കീർത്തി എന്ന താരത്തിന്റെ കുതിച്ചുയരലാണ് പ്രേക്ഷകർ കണ്ടത്. മലയാളത്തില്‍ നടി അധികം സിനിമകള്‍ ചെയ്തിട്ടില്ല. വാശിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കീർത്തിയിന്ന് ശ്രദ്ധാലുവാണ്. മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനാണ് നടി ശ്രമിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

















