വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44) അരീപ്പറമ്ബ് മൂലേപ്പീടിക ഭാഗത്ത് കൃഷിയിടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പ്രമോദിനെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ബിന്ദുവിന് ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.25ന് മൂലേപ്പീടികയില്‍ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടില്‍ ഭർത്താവിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5ന് കാണാതെയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിറ്റേദിവസമാണ് ഷെഡില്‍ മൃതദേഹം കണ്ടത്. പൊൻകുന്നം ഡിവൈഎസ്‌പി അനില്‍ കുമാർ, മണർകാട് എസ്‌എച്ച്‌ഒ അനില്‍ ജോർജ്, സബ്‌ഇൻസ്പെക്ടർ സജീർ, അസി.സബ് ഇൻസ്പെക്‌ടർ സുനു, സീനിയർ സിവില്‍ പൊലീസ് ഓഫിസർ തോമസ് രാജു, സിവില്‍ പൊലീസ് ഓഫിസർ വിനോദ് കുമാർ എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രമോദിനെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക