ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ് കുറുവസംഘം എന്ന് സംശയിക്കുന്ന രണ്ടുപേർ എത്തിയത്. അർദ്ധനഗ്നരായി മുഖം മറച്ച് കയ്യില്‍ ആയുധങ്ങളുമായാണ് വരവ്. രണ്ടു വീടുകളിലെ സിസിടിവികളില്‍ ഇരുവരുടെയും ദൃശ്യം പതിഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീടുകളുടെ പിന്നാമ്ബുറത്തുള്ള വാതില്‍ പൊളിക്കാൻ ആയിരുന്നു ശ്രമം. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചാണ് തസ്കരസംഘത്തിന്റെ നീക്കം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നാട്ടുകാർ കടുത്തആശങ്കയിലാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















