വലിയഴീക്കല്‍ ഹാർബറില്‍ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതില്‍ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ നഷ്ടവും സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.വലിയഴീക്കല്‍ ഹാർബറില്‍ നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ലൈലാൻഡ് വള്ളത്തിനാണ് കടലില്‍ അപൂർവമായ നെയ്മത്തി കയറിയത്. കായംകുളം പമ്പാവാസൻ വള്ളമാണ് ഏകദേശം 10 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനത്തിന് പോയത്.

ചൂടൻ വലയും താങ്ങുവലയും ഉപയോഗിച്ചാണ് മത്സ്യം പിടിച്ചത്. ഏകദേശം 10,000 കിലോയ്‌ക്കടുത്ത് മത്തിയാണ് വലയില്‍ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വലയുടെ ഭാരം താങ്ങാനാവാത്തതും ശക്തമായ തിരമാലകളും കാരണം വല കീറിപ്പോയതായി തൊഴിലാളികള്‍ പറയുന്നു.വല കീറിയതും വള്ളത്തിന്റെ ശേഷി കുറവും കാരണം കടലില്‍ തന്നെ പകുതിയിലധികം മത്സ്യത്തെ തുറന്നു വിട്ടു വൻ തുകയ്‌ക്കുള്ള വലിയ മത്തി നഷ്ടപ്പെട്ടതായും തൊഴിലാളികള്‍ അറിയിച്ചു.വർഷത്തില്‍ വളരെ അപൂർവമായി മാത്രം ലഭിക്കുന്ന നെയ്മത്തി ലഭിച്ചതിന്റെ സന്തോഷത്തിനിടയിലും വല നഷ്ടപ്പെട്ടത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക