തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തില്‍ വൻ മോഷണം നടന്നതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയില്‍ പറയുന്നത്.

കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അപൂർവ്വങ്ങളില്‍ അപൂർവ്വമായ സംഭവമാണിത്. എന്നാല്‍ പരാതി സംഭവിച്ച്‌ പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷണം പോയ വസ്തുക്കൾ

  • ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ
  • പിച്ചിപ്പു മൊട്ട് ഡിസൈനില്‍ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ
  • കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം – 2 പവൻ
  • വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകള്‍ – 4 പവൻ
  • വീതി കുറഞ്ഞ 2 സ്വർണ പിരിവള – 3 പവൻ
  • കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും
  • പച്ച ഇനാമല്‍ രണ്ടിലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും – 2.5 പവൻ
  • സ്വർണ്ണ കുഴി മിന്നു മാല -5 പവൻ
  • എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
  • സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ
  • റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള – 6 പവൻ.
  • നേർത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ
  • ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങള്‍എന്നിവ ഉള്‍പ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന മുതലുകള്‍ മോഷണം പോയി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക