പ്രസവപരിചരണകേന്ദ്രത്തില്‍നിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തുള്ള തന്റെ കാമുകന് വിഡിയോ കാളിലൂടെ അയച്ച സംഭവത്തില്‍ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയാണ് (24) അറസ്റ്റിലായത്.
വെളിയങ്കോട്ടെ പ്രസവപരിചരണകേന്ദ്രത്തില്‍ കുഴമ്ബ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്നചിത്രങ്ങളാണയച്ചത്. മറ്റൊരു സ്ത്രീയാണ് ഇത് യുവതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇവരുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയുടെ ഫോണില്‍നിന്ന് തെളിവ് കണ്ടെത്തിയതോടെ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കി. ഇവരുടെ കാമുകനെതിരെയും കേസെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















