വളപ്പട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ വെല്‍ഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അധികൃതർ നടപടിക്ക് നിർബന്ധിതരായത്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയർ പാർട്ടിക്ക് പരിപാടി നടത്താൻ അനുമതി നല്‍കിയ ക്ഷേത്രകമ്മിറ്റിയെ പിരിച്ചുവിടുകയായിരുന്നു. ക്ഷേത്രത്തിലുണ്ടായ ആചാര ലംഘനത്തെ തുടർന്ന് ചിറയ്‌ക്കല്‍ കോവിലകം എക്‌സിക്യുട്ടീവ് ഓഫീസർ ക്ഷേത്രകമ്മറ്റി പിരിച്ചുവിട്ട് ഉത്തരവിറക്കി. വെല്‍ഫെയർ പാർട്ടി നേതാവും വളപട്ടണം പഞ്ചായത്ത് പത്താം വാർഡ് മെമ്ബറുമായ സമീറയുടെ നേതൃത്വത്തിലാണ് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പരിപാടി സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“വളപട്ടണം പൈതൃക യാത്ര” എന്ന പേരില്‍ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു പരിപാടി. വളപട്ടണത്തെ പൈതൃക നഗരങ്ങള്‍ സന്ദർശിച്ച്‌ ആ സ്ഥലങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നതായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി ഭാക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെല്‍ഫെയർ പാർട്ടി അംഗങ്ങള്‍ യോഗം ചേരുകയായിരുന്നു.

ക്ഷേത്രത്തിനകത്ത് പരിപാടി നടത്തണമെന്ന ആവശ്യവുമായി വെല്‍ഫെയർ പാർട്ടി സമീപിച്ചപ്പോള്‍ ദേവസ്വവുമായി കൂടിയാലോചിക്കാതെ ക്ഷേത്രകമ്മറ്റി അനുമതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വെല്‍ഫെയർ പാർട്ടി നടത്തിയ പരിപാടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വാർത്തകളിലും ഇടം പിടിച്ചു. പിന്നാലെ ആചാരലംഘനം ചൂണ്ടിക്കാട്ടി വളപട്ടണം പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടു. തുടർനടപടിയുടെ ഭാഗമായാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക